ദുബായ് ഇനി സൈക്കിള്‍ സൗഹാര്‍ദ്ദ നഗരം

By Team Member, Malabar News
Malabarnews_dubai
Representational image
Ajwa Travels

ദുബായ് : കോവിഡ് ഭീതി കുറയുന്നതോടെ മുഖം മിനുക്കാന്‍ ഒരുങ്ങി ദുബായ് ടൂറിസം മേഖല. ടൂറിസവികസനത്തിന്റെ ആദ്യ പടിയെന്നോണം സൈക്കിള്‍ സൗഹാര്‍ദ്ദ നഗരമാവുകയാണ് ഇവിടം. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമാണ് ഇക്കാര്യം അറിയിച്ചത്.

2021ല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ് ഫാന്‍സി കാറുകള്‍ക് പേരു കേട്ട ഈ നഗരം. സൈക്കിളുകള്‍ വര്‍ദ്ധിക്കുമ്പോള്‍ നഗരത്തിലെ വായുമലിനീകരണ തോതും കുറയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍.

നിലവില്‍ 800 സൈക്കിളുകളാണ് നഗരത്തിലുള്ളത്. ഇതിനു പുറമെ 3000 സോളാര്‍ സൈക്കിളുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 425കിലോമീറ്റര്‍ നീളമുള്ള സൈക്കിള്‍ ട്രാക്കുണ്ട് ദുബായില്‍. ഇത് വളരെ ചുരുങ്ങിയ കാലം കൊണ്ട് 650കിലോമീറ്ററാക്കി വര്‍ദ്ധിപ്പിക്കാനും അധികൃതര്‍ തീരുമാനമെടുത്ത് കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE