ഐൻ ദുബായിയുടെ ഏറ്റവും ഉയരത്തിൽ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

By Desk Reporter, Malabar News
Dubai-Crown-Prince-Sheikh-Hamdan
Ajwa Travels

ദുബായ്: ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ നിരീക്ഷണ ചക്രമായ ഐൻ ദുബായിയുടെ (ദുബായുടെ കണ്ണ്) ഏറ്റവും ഉയരത്തിൽ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം. ദുബായിയുടെ പുതിയ ആകർഷണമായ ഐൻ ദുബായ് ഒബ്‌സർവേഷൻ വീൽ ഇന്നാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

820 അടി ഉയരത്തിൽ ഇരുന്ന് ഫസാ ലോഗോ പതിച്ച ഒരു മഗ്ഗിൽ നിന്ന് ചായ നുകരുന്ന ഷെയ്ഖ് ഹംദാന്റെ വീഡിയോ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നേരത്തെ ബുർജ് ഖലീഫയുടെ ഏറ്റവും മുകളില്‍ കയറിയും ഷെയ്ഖ് ഹംദാൻ അൽഭുത പ്രകടനം നടത്തിയിരുന്നു.

ദുബായ് മറീനക്കടുത്തുള്ള ബ്ളൂ വാട്ടേഴ്‌സ് ഐലൻഡിലാണ് പുതിയ അൽഭുത കാഴ്‌ച യാഥാർഥ്യമായത്. 250 മീറ്ററാണ് ആകെ ഉയരം. മുതിർന്നവർക്ക് 130 ദിർഹവും മൂന്ന് മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് 100 ദിർഹവുമാണ് ഒബ്‌സർവേഷൻ വീലിൽ കയറാനുള്ള ടിക്കറ്റ് നിരക്ക്. തൽസമയ വിനോദം, ഭക്ഷണ ട്രക്കുകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Fazza (@faz3)

Most Read:  രോഗവും പ്രായവും തടസമായില്ല; ഒരിക്കൽ കൂടി പൈലറ്റ് വേഷത്തിൽ 84കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE