മികച്ച ലോകരാജ്യങ്ങളിൽ അഞ്ചാം സ്‌ഥാനത്ത് ദുബായ്

By Team Member, Malabar News
Burj Khalifa
Ajwa Travels

ദുബായ്:  മികച്ച നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്‌ഥാനം സ്വന്തമാക്കി ദുബായ്. റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ റാങ്കിങ്ങിലാണ് ദുബായ് 5ആം സ്‌ഥാനത്തെത്തിയത്. ഗൂഗിളില്‍ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഢംബര യാത്രാ കമ്പനിയായ കുയോനി നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

കാലാവസ്‌ഥ, സുരക്ഷ, ലാന്‍ഡ്മാര്‍ക്കുകള്‍, വിമാനത്താവളം, അടിസ്‌ഥാന സൗകര്യങ്ങള്‍, മ്യൂസിയങ്ങള്‍, കല, സംസ്‌കാരം, വിനോദം, ഹോട്ടല്‍, അഭിവൃദ്ധി, തൊഴില്‍ അവസരങ്ങള്‍ എന്നീ ഘടകങ്ങളെല്ലാം റാങ്കിങ്ങില്‍ വിലയിരുത്തിയിട്ടുണ്ട്. ഇവക്കൊപ്പം ഗൂഗിള്‍ സെര്‍ച്ച്, ഫേസ്ബുക്ക് ചെക് ഇന്‍, ഇന്‍സ്‌റ്റഗ്രാം ഹാഷ്ഗാട് എന്നിവയുടെ കൂടെ വിലയിരുത്തലിലാണ് ലോകത്തെ മികച്ച രാജ്യങ്ങളുടെ റാങ്കിങ് തയ്യാറാക്കിയത്.

പട്ടികയിൽ ഒന്നാം സ്‌ഥാനത്ത് ലണ്ടനാണ്. പാരീസ്, ന്യൂയോർക്ക്, മോസ്‌കോ എന്നീ നഗരങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്‌ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്‌ഥലമായി തിരഞ്ഞെടുക്കപ്പെട്ടത് ബുർജ് ഖലീഫയാണ്. 66 രാജ്യങ്ങളിൽ നിന്നും യാത്ര സംബന്ധിച്ചുള്ള സെർച്ചുകളിൽ 37.5 ശതമാനവും ബുർജ് ഖലീഫയാണ്. നേരത്തെ ഇന്ത്യയുടെ താജ്മഹലായിരുന്നു സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്.

Read also: കോവിഷീൽഡ്‌ ഇടവേള കുറയ്‌ക്കൽ; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE