കോവിഷീൽഡ്‌ ഇടവേള കുറയ്‌ക്കൽ; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല

By News Desk, Malabar News
actress assault Case; The High Court allowed more time for the examination of witnesses
Ajwa Travels

കൊച്ചി: കോവിഷീൽഡ്‌ വാക്‌സിൻ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല. രണ്ട് കോവിഷീൽഡ്‌ വാക്‌സിനുകൾക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി.

വാക്‌സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്‌സ്‌ നൽകിയ ഹരജിയുമായി ബന്ധപ്പെട്ടായിരുന്നു ഉത്തരവ്. കിറ്റെക്‌സിലെ തൊഴിലാളികൾ ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചിട്ട് 84 ദിവസം പിന്നിട്ടതിനാൽ സിംഗിൾ ബെഞ്ച് ഉത്തരവിന് നിലനിൽപ്പില്ലെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. എന്നാൽ, ഇടവേള കുറച്ച ഉത്തരവ് കേന്ദ്രം അംഗീകരിക്കാത്ത സാഹചര്യത്തിൽ ഈ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്‌തമാക്കി.

കിറ്റെക്‌സിലെ തൊഴിലാളികളുടെ വാക്‌സിനേഷൻ വിശദാംശങ്ങൾ കൈമാറി കമ്പനിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് പോകുന്നവർക്കും മറ്റും 28 ദിവസത്തെ ഇടവേള അനുവദിച്ചത് പ്രത്യേക സാഹചര്യത്തിലാണെന്നും ഇത് വിവേചനമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസിൽ വ്യാഴാഴ്‌ച വിശദമായി വാദം കേൾക്കും.

Also Read: ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രം; മോൻസണ് കേരളാ പോലീസിന്റെ സുരക്ഷയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE