കോവിഡ് ബാധിതർ ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം; ദുബായ്

By Team Member, Malabar News
Dubai Health Authority About The Quarantine Rules

ദുബായ്: കോവിഡ് ബാധിതരായ ആളുകൾ ക്വാറന്റെയ്ൻ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വ്യക്‌തമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. കോവിഡ് സ്‌ഥിരീകരിക്കുന്നത് മുതൽ 10 ദിവസമാണ് ക്വാറന്റെയ്‌നിൽ കഴിയേണ്ടത്. ഇവർക്ക് വൈദ്യസഹായമില്ലാതെ അവസാന 3 ദിവസങ്ങളിൽ രോഗലക്ഷണങ്ങൾ പൂർണമായും മാറിയാൽ ഐസൊലേഷൻ അവസാനിപ്പിക്കാമെന്ന് അധികൃതർ വ്യക്‌തമാക്കി.

അതേസമയം വീട്ടിലാണെങ്കിൽ 14 ദിവസമാണ് ക്വാറന്റെയ്‌നിൽ കഴിയേണ്ടത്. ഇവർക്ക് പ്രത്യേകം മുറി ഉണ്ടായിരിക്കണമെന്നും, ഇവർ ഉപയോഗിക്കുന്ന ശുചിമുറി മറ്റാരും ഉപയോഗിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ രോഗലക്ഷണങ്ങൾ പൂർണമായും മാറിയാൽ 14 ദിവസത്തിന് ശേഷം ക്വാറന്റെയ്ൻ അവസാനിപ്പിക്കാവുന്നതാണ്.

3 ലെയർ മാസ്‌ക് മുഴുവൻ സമയവും ധരിക്കുന്നത് രോഗവ്യാപന സാധ്യത കുറക്കുമെന്നും, കൈകൾ ഇടയ്‌ക്കിടെ കഴുകുകയും അണുവിമുക്‌തമാക്കുകയും ചെയ്യണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ക്വാറന്റെയ്‌നിൽ കഴിയുമ്പോൾ ഉപയോഗിക്കുന്ന പ്ളേറ്റുകളും മറ്റും പൊതിഞ്ഞു ഗാർബേജ് ബാഗുകളിൽ നിക്ഷേപിക്കണമെന്നും, ഇതിനായി ഡിസ്‌പോസിബിൾ പ്ളേറ്റുകളും സ്‌പൂണുകളും മറ്റും ഉപയോഗിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: തീവ്രവാദ പ്രവര്‍ത്തനമെന്ന് ആരോപണം; കശ്‌മീരില്‍ മാദ്ധ്യമ പ്രവര്‍ത്തകൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE