ശ്രീനഗര്‍: തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കശ്‌മീരില്‍ മാദ്ധ്യമ പ്രവർത്തകനെ അറസ്‌റ്റ് ചെയ്‌തു. സജാദ് ഗുല്‍ എന്ന മാദ്ധ്യമ പ്രവര്‍ത്തകനെയാണ് പൊതുസുരക്ഷാ നിയമ പ്രകാരം ജമ്മു കശ്‌മീർ ഭരണകൂടം അറസ്‌റ്റ് ചെയ്‌തത്. ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ കേസിൽ കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് മാദ്ധ്യമ പ്രവർത്തകനെ വീണ്ടും കസ്‌റ്റഡിയിലെടുത്തത്.
പൊതുസുരക്ഷാ നിയമപ്രകാരം പ്രതിയെ മൂന്ന് മുതല്‍ ആറുമാസം വരെ വിചാരണ കൂടാതെ തടവിലിടാനുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
സജാദ് ഗുല്‍ ഒരു ന്യൂസ് പോര്‍ട്ടലിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വ്യാജ ട്വീറ്റുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ദേശവിരുദ്ധ മുദ്രാവാക്യങ്ങളടങ്ങിയ ആക്ഷേപകരമായ വിഡിയോകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും ഐക്യത്തിനും എതിരായി പ്രവർത്തിക്കുന്നു എന്നും പോലീസ് പറയുന്നു.
Read also: അച്ചടക്ക ലംഘനം; ഹരക് സിംഗ് റാവത്തിനെ പുറത്താക്കി ബിജെപി