ശ്രീനഗർ: തീവ്രവാദത്തെ മഹത്വവൽകരിക്കുന്ന ഉള്ളടക്കമുള്ള പോസ്‌റ്റുകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചെന്ന് ആരോപിച്ച് കശ്‌മീരിൽ മാദ്ധ്യമ പ്രവര്‍ത്തകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ദ കശ്‌മീർ വാല എന്ന ഓണ്‍ലൈന്‍ ന്യൂസ് മാഗസിന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഫഹദ് ഷായെയാണ് ജമ്മു കശ്‌മീർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
‘തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുന്നതും രാജ്യത്തെ നിയമ നിര്‍വഹണ ഏജന്‍സികളുടെ പ്രതിച്ഛായ തകര്‍ക്കുന്നതുമാണ് പോസ്‌റ്റുകള്‍. ചില ഫേസ്‌ബുക്ക് ഉപയോക്‌താക്കൾ, വാര്‍ത്താ പോര്‍ട്ടലുകളും ദേശവിരുദ്ധമായ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നുണ്ട്. ഇത് ക്രമസമാധാനത്തേയും നിയമപരിപാലനത്തെയും ബാധിക്കുന്നു’; പുൽവാമ പോലീസ് പ്രസ്‌താവനയിൽ അറിയിച്ചു.
ഫഹദ് ഷായെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ഫഹദിന്റെ അറസ്‌റ്റിനെ ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി അപലപിച്ചു. ‘സത്യത്തിന് വേണ്ടി നിലകൊള്ളുന്നത് ദേശവിരുദ്ധമായി മാറുകയാണ്. ഫഹദിന്റെ പത്രപ്രവര്‍ത്തനം സ്വയം സംസാരിക്കുന്നതും ഇന്ത്യന്‍ സര്‍ക്കാരിന് അപ്രാപ്യവുമായ അടിസ്‌ഥാന യാഥാര്‍ഥ്യത്തെ ചിത്രീകരിക്കുന്നതുമാണ്. ഇനി എത്ര ഫഹദുമാരെ നിങ്ങള്‍ അറസ്‌റ്റ് ചെയ്യും; മെഹബൂബ മുഫ്‌തി ട്വീറ്റ് ചെയ്‌തു.
Also Read: സ്വപ്‌നയുടെ ആരോപണങ്ങൾ; പരിശോധിക്കാൻ ഒരുങ്ങി കേന്ദ്ര ഏജൻസികൾ