കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളിൽ പരിശോധനയ്‌ക്ക് നീക്കവുമായി കേന്ദ്ര ഏജന്‍സികള്‍. ഇഡി കസ്‌റ്റഡിയിലിരിക്കെ പുറത്തുവന്ന ശബ്‌ദസന്ദേശം ആസൂത്രിതമെന്ന വാദത്തിന് പിന്നാലെയാണ് നടപടി. സ്വപ്‌നയുടെ തുറന്നു പറച്ചിൽ ഇഡി ഹൈക്കോടതിയെ അറിയിക്കും.
നേരത്തെ കസ്‌റ്റഡിയിലിരിക്കെ പുറത്തുവന്ന ഓഡിയോ ശിവശങ്കറിന്റെ തിരക്കഥയാണെന്നും നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് താൻ ചെയ്‌തതെന്നും സ്വപ്‌ന വ്യക്‌തമാക്കിയിരുന്നു. കേസന്വേഷണത്തിനിടെ ഈ ശബ്‌ദരേഖ വലിയ വിവാദമായിരുന്നു.
ഡോളര്‍-സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ എന്‍ഐഎ വന്നത് ശിവശങ്കറിന്റെ ബുദ്ധിയാണെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. വിശ്വസനീയമായ ഉറവിടമാണ് ഈ വിവരം തന്നോട് പറഞ്ഞത്.
തന്നെ തീവ്രവാദക്കേസില്‍ പെടുത്തി ദീര്‍ഘകാലം ജാമ്യം കിട്ടാതിരിക്കാന്‍ നടത്തിയ ഗൂഢനീക്കമായിരുന്നു അത്. താന്‍ ഒരു കാര്യവും അന്വഷണ ഏജന്‍സിയോട് വെളിപ്പെടുത്തിയിരുന്നില്ല, എന്നാൽ അവർ തെളിവ് കാണിച്ചപ്പോൾ ചിലത് അംഗീകരിക്കേണ്ടി വന്നെന്നും സ്വപ്‌ന പറഞ്ഞിരുന്നു.
Read Also: കോടതിയിൽ നിന്നും പീഡന ദൃശ്യങ്ങൾ ചോർന്നു; അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത