പെരുന്നാൾ ആഘോഷം; പടക്കങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ദുബായ്

By Team Member, Malabar News
Dubai Police Ban Use Of Fireworks During Eid
Ajwa Travels

ദുബായ്: പെരുന്നാൾ ആഘോഷത്തിനിടക്ക് പടക്കങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. പൊതുജന സുരക്ഷയുടെ ഭാഗമായി പടക്കങ്ങൾ വിൽക്കുന്നതും, വാങ്ങുന്നതും, പൊട്ടിക്കുന്നതും ഒഴിവാക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. ലംഘിക്കുന്ന ആളുകൾക്ക് ഒരു വർഷം തടവും 1,00,000 ദിർഹം പിഴയും ശിക്ഷയായി ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടക വസ്‌തുക്കൾ, സൈനിക ഉപകരണങ്ങൾ, അപകടകരമായ വസ്‌തുക്കൾ എന്നിവയുടെ വ്യാപാരം, ഇറക്കുമതി എന്നിവ ക്രിമിനൽ കുറ്റമാക്കുന്ന 2019ലെ 17ആം നമ്പർ ഫെഡറൽ ഡിക്രി നിയമപ്രകാരമാണ് നിയമലംഘകർക്കെതിരെ കേസെടുക്കുന്നത്. വീട്ടിലോ പൊതുസ്‌ഥലങ്ങളിലോ തീപിടുത്തം ഉണ്ടാകാതിരിക്കാൻ കുട്ടികളെ പടക്കം പൊട്ടിക്കുന്നതിൽ നിന്ന് തടയണമെന്നും ദുബായ് പോലീസ് മാതാപിതാക്കൾക്ക് അറിയിപ്പ് നൽകി.

Read also: ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ എത്താൻ അനുമതി നൽകി ചൈന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE