ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ എത്താൻ അനുമതി നൽകി ചൈന

By Team Member, Malabar News
China Give Permit To Some Indian Students To Return For Study
Ajwa Travels

ന്യൂഡെൽഹി: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിബന്ധനകളോടെ തിരികെ എത്താൻ അനുമതി നൽകി ചൈന. ഇന്ത്യ നൽകുന്ന പട്ടിക പ്രകാരമായിരിക്കും പഠനത്തിനായി ചൈനയിലേക്ക് തിരികെ എത്താൻ അനുമതി നൽകുക.

പഠനം പൂർത്തിയാക്കുന്നതിനായി തിരികെ എത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഗൂഗിൾ ഫോമിൽ മെയ് 8ആം തീയതിക്കകം വിവരങ്ങൾ നൽകണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. https://forms.gle/MJmgByc7BrJj9MPv7 എന്ന ലിങ്ക് വഴിയാണ് ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകേണ്ടത്. തുടർന്ന് വിവരങ്ങൾ നൽകിയ വിദ്യാർഥികളുടെ പട്ടിക ഇന്ത്യ ചൈനക്ക് കൈമാറും.

ശേഷം ചൈനീസ് അധികൃതർ പരിശോധിച്ച് അർഹരായ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കാൻ അനുമതി നൽകും. തിരികെ പോകാൻ അനുമതി ലഭിക്കുന്ന വിദ്യാർഥികൾ ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും, അതിന്റെ ചിലവുകൾ സ്വയം ഏറ്റെടുക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: പാണമ്പ്രയിൽ യുവതികൾക്ക് മർദ്ദനം; പ്രതിയെ കസ്‌റ്റഡിയിൽ എടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE