ലഖ്‌നൗ: ഉത്തർ പ്രദേശിലെ മുഴുവൻ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമായും ആലപിക്കണമെന്ന നിർദ്ദേശവുമായി സംസ്‌ഥാനത്തെ മദ്രസ ബോർഡ്. സാധാരണഗതിയിൽ ക്ളാസുകള്‍ തുടങ്ങുന്നതിന് മുന്‍പ് മദ്രസകളില്‍ പ്രാര്‍ഥന ചൊല്ലാറുണ്ട്. ഈ പ്രാര്‍ഥനക്കൊപ്പം ദേശീയഗാനം കൂടി ആലപിക്കണമെന്നാണ് യുപി മദ്രസ ബോര്‍ഡിന്റെ പുതിയ നിര്‍ദ്ദേശം.
മദ്രസാ വിദ്യാര്‍ഥികളിൽ രാജ്യസ്‌നേഹം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശമെന്നാണ് വിവരം. യുപി മദ്രസ ബോര്‍ഡ് അധ്യക്ഷന്‍ ഇഫ്റ്റഖര്‍ അഹമ്മദ് ജാവേദിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പുതിയ തീരുമാനങ്ങളെടുത്ത്.
2017 മുതല്‍ യുപിയിലെ മദ്രസകളില്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതും ദേശീയപതാക ഉയര്‍ത്തുന്നതും നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പുറമേ മദ്രസകളില്‍ സമഗ്രമാറ്റം വരുത്താനുതകുന്ന നിരവധി തീരുമാനങ്ങളാണ് ബോര്‍ഡ് കൈക്കൊണ്ടിട്ടുള്ളത്. എല്ലാ സ്‌കൂളുകളിലും മുടക്കമില്ലാതെ ദേശീയഗാനം ആലപിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും അവരും അറിയണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബോര്‍ഡ് അധ്യക്ഷന്‍ പറഞ്ഞു.
അതേസമയം മദ്രസകളിലെ അധ്യാപകരുടെ ഹാജര്‍, കുട്ടികളുടെ പരീക്ഷകള്‍, അധ്യാപക നിയമനം എന്നിവയിലും വലിയ മാറ്റങ്ങൾ വരുമെന്നാണ് സൂചന. അധ്യാപകര്‍ക്കും മറ്റ് അനധ്യാപക ജീവനക്കാര്‍ക്കും ബയോമെട്രിക് ഹാജര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും മദ്രസ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
അധ്യാപക നിയമനത്തില്‍ സ്‌ഥാപിത താല്‍പര്യങ്ങള്‍ നടപ്പാക്കുന്നത് തടയാൻ യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കുമെന്നും ബോർഡ് അറിയിച്ചു. എന്നിരുന്നാലും അധ്യാപക നിയമനത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക മാനേജ്മെന്റുകൾ തന്നെ ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട പ്രധാന നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡ് സര്‍ക്കാരിന് സമര്‍പ്പിക്കും.
Most Read: ഭരണഘടനയിൽ നിന്ന് ‘മതേതരത്വം’ ഒഴിവാക്കണം; ബിജെപി ദേശീയ ജനറൽ സെക്രട്ടറി