സജീവ രാഷ്‌ട്രീയത്തിൽ ഇനിയില്ല; മെട്രോമാൻ ഇ ശ്രീധരന്‍

By Syndicated , Malabar News
e-sreedharan
Ajwa Travels

മലപ്പുറം: സജീവ രാഷ്‌ട്രീയം വിടുകയാണെന്ന് മെട്രോമാൻ ഇ ശ്രീധരന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്‌ഥാനാർഥി ആയിരുന്നു ഇദ്ദേഹം. തിരഞ്ഞെടുപ്പിലെ തോല്‍വി പാഠം പഠിപ്പിച്ചുവെന്നും എന്നാൽ രാഷ്‌ട്രീയത്തില്‍ നിന്ന് മാറുന്നുവെന്ന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എംഎല്‍എയായി വന്നതുകൊണ്ട് നാടിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ല. നമുക്ക് അധികാരം കിട്ടാതെ ഒന്നും പറ്റില്ല,’- ശ്രീധരന്‍ പറഞ്ഞു. യുഡിഎഫിന്റെ ഷാഫി പറമ്പിലിനോട് 3859 വോട്ടിനായിരുന്നു മെട്രോമാൻ പരാജയപ്പെട്ടത്. സ്‌ഥാനാർഥി നിര്‍ണയത്തിന് പിന്നാലെ തന്നെ പാലക്കാട് എംഎല്‍എ ഓഫീസ് തുറന്ന ഇദ്ദേഹത്തിന്റെ നടപടി വാര്‍ത്തയായിരുന്നു.

Read also: കെ-റെയില്‍: തരൂരിന്റെ നിലപാട് പരിശോധിക്കും; പ്രതിപക്ഷ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE