നെയ്യാർ ഡാമിന് സമീപം ഭൂചലനം; വീടുകൾക്ക് വിള്ളലേറ്റു

By News Desk, Malabar News
earthquake in taiwan
Ajwa Travels

തിരുവനന്തപുരം: നെയ്യാർ ഡാമിന് സമീപം അമ്പൂരിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 11.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. എൻസിഇഎസ്‌എസ് പീച്ചി ഒബ്‌സർവേറ്ററിയിൽ 1.9 തീവ്രത രേഖപ്പെടുത്തി.

കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിലെ ചിലമ്പറ എന്ന സ്‌ഥലത്ത് ചെറിയ തോതിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. കാട്ടാക്കട താലൂക്കിൽ വാഴിച്ചൽ വില്ലേജിൽ കണ്ടംതിട്ട, വാവോട് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും സമാനമായ അനുഭവം ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്.

പ്രദേശത്തെ ചില വീടുകളിൽ വിള്ളലുണ്ടായി. ഇടിവെട്ട് പോലുള്ള ശബ്‌ദം കേട്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതോടെ ആളുകൾ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. സംഭവസ്‌ഥലം എംഎൽഎയും ജനപ്രതിനിധികളും ഇന്ന് സന്ദർശിക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Also Read: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ ക്രമക്കേട്; വഴിപാടുകളിൽ അഴിമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE