റിസര്‍വ് ബാങ്കിന്റെ വരുമാനത്തില്‍ ഇടിവ്; കേന്ദ്ര സര്‍ക്കാരിനുള്ള തുകയെയും ബാധിക്കും

By News Desk, Malabar News
MalabarNews_RBI income decline
Representation Image
Ajwa Travels

മുംബൈ: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രത്യാഘാതത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവര്‍ഷത്തെ വരുമാനത്തില്‍ വന്‍ ഇടിവ്. 1,49,672 കോടി രൂപയാണ് ഈ വര്‍ഷത്തെ വരുമാനം. മൊത്തം വരുമാനം 2018 – 19ല്‍ 1,93,036 കോടി രൂപയായിരുന്നു. 22 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആര്‍.ബി.ഐ.യില്‍നിന്ന് ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിന് ലഭിക്കേണ്ട തുകയിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2019 – 20 വര്‍ഷം കേന്ദ്രസര്‍ക്കാരിന് ലഭിക്കുക 57,128 കോടി രൂപ മാത്രമായിരിക്കും. സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനും പണലഭ്യത ഉറപ്പാക്കുന്നതിനുമായി 2019 – 20 വര്‍ഷം റിവേഴ്സ് റിപ്പോ ഓപ്പറേഷന്‍സ് നടത്തിയത് പലിശയിനത്തില്‍ ആര്‍.ബി. ഐ.ക്ക് അധികച്ചെലവുണ്ടാക്കി. ഇതുമൂലം പലിശയിനത്തിലുള്ള വരുമാനവര്‍ധന രണ്ടു ശതമാനമായി ചുരുങ്ങി. മുന്‍വര്‍ഷത്തേത് 44 ശതമാനമായിരുന്നു.

റിവേഴ്സ് റിപ്പോ ഇനത്തില്‍ പലിശച്ചെലവ് ഉയര്‍ന്നതാണ് റിസര്‍വ് ബാങ്കിന്റെ വരുമാനം കുറയാന്‍ പ്രധാന കാരണം. വായ്പാ വിപണിയിലെ മാന്ദ്യത്തെത്തുടര്‍ന്ന് ബാങ്കുകളില്‍ മിച്ചംവന്ന വന്‍തുക റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടു. ഇതിന് റിവേഴ്സ് റിപ്പോ പ്രകാരമുള്ള പലിശ നല്‍കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE