എസ്‌വൈഎസ്‌ ഖത്തര്‍ ഘടകത്തിന്റെ പെരുന്നാൾ കൈനീട്ടം; നിരവധിപേർക്ക് ആശ്വാസമാകും

By Desk Reporter, Malabar News
Qatar SYS EID Mercy Fund
Representational Image

മലപ്പുറം: കോവിഡ് വിതച്ച പ്രതികൂല സാഹചര്യം പ്രവാസി ലോകത്ത് സൃഷ്‌ടിച്ച പ്രതിസന്ധിക്കിടയിലും എസ്‌വൈഎസ്‌ ഖത്തര്‍ ഘടകം നിരവധി പേർക്ക് ആശ്വാസമായി ഈ വർഷവും.

ആദ്യകാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മദ്രസാധ്യാപകർക്ക് മാത്രമായി പരിമിതപ്പെടുത്തിയ ‘പെരുന്നാൾ കൈനീട്ടം’ നിർധനരായ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിവിധ സേവനങ്ങൾ ചെയ്‌തുവരുന്ന എസ്‌വൈഎസ്‌ സാന്ത്വനം വളണ്ടിയർമാരിലേക്കും കൂടി വ്യാപിപ്പിച്ചിട്ടുണ്ട്; പ്രതിനിധികൾ പറഞ്ഞു.

കഴിഞ്ഞ 5 വർഷമായി ഇവരിൽ പലർക്കും ആശ്വാസമാകുന്ന ‘പെരുന്നാൾ കൈനീട്ടം’ എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് പ്രദേശത്തെ 11 സോണുകളിലെ കോവിഡ് സന്നദ്ധ സേവകർ, കോവിഡ് മയ്യിത്ത് പരിപാലനത്തിന് നേതൃത്വം നൽകുന്ന സ്‌പെഷൽ വളണ്ടിയർമാർ, മഞ്ചേരി മെഡിക്കൽ കോളേജിൽ ഉൾപ്പെടെ നിലമ്പൂർ, അരീക്കോട്, മലപ്പുറം സർക്കാർ ആശുപത്രികളിൽ സേവനം ചെയ്യുന്ന സാന്ത്വനം വളണ്ടിയർമാർ എന്നിവർക്കാണ് ഇത്തവണ നൽകുന്നത്.

റഹ്‌മതുള്ള സഖാഫി ചീക്കോട് പ്രസിഡണ്ടും അബ്‌ദുൽ കരീം ഹാജി കാലടി ജനറൽ സെക്രട്ടറിയും ബാവ ഹാജി പെരുമണ്ണ ട്രഷററുമായ ഖത്തർ എസ്‌വൈഎസ്‌ മലപ്പുറം ചാപ്റ്റർ കമ്മിറ്റിയാണ് ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

സഈദലി സഖാഫി പടിഞ്ഞാറ്റുമുറി, മുജീബ് സഖാഫി കോഡൂർ, മഹ്‍മൂദ് അഹ്സനി, സലീം അംജദി തുടങ്ങിയ ഖത്തറിലെ ചാപ്റ്റർ നേതാക്കളാണ് നാട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പെരുന്നാൾ കൈനീട്ട വിതരണം നടക്കുന്നത്.

എസ്‌വൈഎസ്‌ ഈസ്‌റ്റ് ജില്ലാ ഭാരവാഹികളായ സികെ ഹസൈനാർ സഖാഫി, വിപിഎം ഇസ്‌ഹാഖ്‌, അബ്‍ദുറഹിം കരുവള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, സയ്യിദ് മുർതള ശിഹാബ് സഖാഫി, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സികെ ശക്കീർ അരിമ്പ്ര, സിദ്ദീവ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട്, പിപി മുജീബ് റഹ്‌മാൻ വടക്കേമണ്ണ, പികെ മുഹമ്മദ് ശാഫി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

Most Read: സ്‌ത്രീകളിലെ ആർത്തവവും കോവിഡ് വാക്‌സിനും; അറിയേണ്ടത്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE