കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ കെ സുന്ദരക്ക് കോഴ ലഭിച്ചെന്ന കേസിൽ സുന്ദരയുടെയും അമ്മയുടെയും അടക്കം 5 പേരുടെ രഹസ്യമൊഴിയെടുക്കും. ജൂൺ 29, 30 തീയതികളിൽ ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് മുൻപാകെയാകും മൊഴി നൽകുക.
ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ കേസിൽ, തെളിവുശേഖരണം ഊർജിതമാക്കിയ അന്വേഷണ സംഘത്തിന് പണമിടപാടുകളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. സുന്ദരയുടെ വീടിന്റെ മേൽക്കൂര നിർമാണത്തിന് ഉൾപ്പടെ ചെലവായ തുകയുടെ ബിൽ അടക്കമുള്ള രേഖകൾ ജില്ലാ ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചതായാണ് വിവരം. 65,000ത്തോളം രൂപ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ചെന്നാണ് സൂചന.
Read also: സഹായമായി ലഭിച്ച പണം ബന്ധുക്കൾ തട്ടിയെടുത്തു; പരാതി നൽകി കുമരകം രാജപ്പൻ