‘ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവുണ്ടാകാന്‍ പാടില്ല’; എകെ ആന്റണി

By News Desk, Malabar News
A K antony_Malabar news
Ajwa Travels

തിരുവനന്തപുരം: സിപിഎം എന്നാല്‍ പിണറായി വിജയൻ മാത്രമായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവുണ്ടാകാന്‍ പാടില്ല. ഏത് നേതാവും ചോദ്യം ചെയ്യപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.

സര്‍വേകളെ പോസിറ്റീവ് ആയാണ് കാണുന്നത്. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരും. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല. പിണറായിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ കുറിച്ച് ഒരു വീണ്ടു വിചാരമുണ്ടാകാന്‍ അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2004 ഓടെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയം താന്‍ അവസാനിപ്പിച്ചതാണ്. 2022ല്‍ രാജ്യസഭ കാലാവധി കഴിയും. അതോടെ പാര്‍ലമെന്റ് രാഷ്‌ട്രീയം പൂര്‍ണമായും അവസാനിപ്പിക്കും. കോണ്‍ഗ്രസ് മുന്‍പ് സമ്പന്നമായ പാര്‍ട്ടിയായിരുന്നു. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് ദൃശ്യമാണെന്നും അദ്ദേഹം വിലയിരുത്തി.

നേമം ബിജെപിയുടെ ശക്‌തി കേന്ദ്രമൊന്നും അല്ല. കഴിഞ്ഞ തവണ നേമത്ത് ജയിച്ചത് ബിജെപിയല്ല. നേമത്ത് ജയിച്ചത് രാജഗോപാലാണ്. രാജഗോപാലിനോട് തിരുവനന്തപുരത്തുകാര്‍ക്ക് സഹതാപം തോന്നിയതാണ്. ഇത്തവണ ഞങ്ങള്‍ ഇറക്കിയത് കെ കരുണാകരന്റെ മകനെയാണ്. മുരളീധരന്‍ നേമത്ത് വിജയിച്ചു കയറുമെന്നും എകെ ആന്റണി പറഞ്ഞു.

Also Read: ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പരാമർശം ബിജെപി-എൽഡിഎഫ് കൂട്ടുകെട്ടിന്റെ തെളിവ്; ഇടി മുഹമ്മദ് ബഷീർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE