ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പരാമർശം ബിജെപി-എൽഡിഎഫ് കൂട്ടുകെട്ടിന്റെ തെളിവ്; ഇടി മുഹമ്മദ് ബഷീർ

By Desk Reporter, Malabar News
Ajwa Travels

മലപ്പുറം: ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ ആരോപണത്തിൽ വിമർശനവുമായി ഇടി മുഹമ്മദ് ബഷീർ എംപി. ജോസ് കെ മാണിയുടെ പ്രസ്‌താവന ബിജെപി-എൽഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളം പോലൊരു സംസ്‌ഥാനത്ത് ഇത്തരമൊരു പ്രസ്‌താവന അധാർമികമാണ്. തെറ്റായ താവളത്തിൽ ജോസ് കെ മാണി എത്തിയതിന്റെ ലക്ഷണമാണ് ഈ പ്രസ്‌താവനയെന്നും ഇടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി.

സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജോസ് കെ മാണിയുടെ പ്രസ്‌താവന. ‘ല​വ്​ ജി​ഹാ​ദു’​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യം ദൂ​രീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന ആവശ്യമാണ് ജോസ് കെ മാണി ഉന്നയിച്ചത്. ഹൈക്കോടതി പോലും ലവ് ജിഹാദ് ഇല്ല എന്നാണല്ലോ പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന്, ഇങ്ങനെയൊരു പ്രശ്‌നം ഉയ‍ര്‍ന്നു വന്നിട്ടുണ്ട്. ഈ വിഷയം പരിശോധിക്കപ്പെടണം. വിഷയത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അഡ്രസ് ചെയ്യപ്പെടണം എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു എൽഡിഎഫ് സ്‌ഥാനാർഥി ആദ്യമായാണ് ‘ലവ് ജിഹാദ്’ വിഷയം ഉന്നയിക്കുന്നത്. ‘ലവ് ജിഹാദ്’ ആരോപണം സിപിഎം തള്ളിക്കളഞ്ഞതാണല്ലോ എന്ന ചോദ്യത്തിന്, അങ്ങനെയുള്ള കാര്യങ്ങൾ ആവ‍ര്‍ത്തിച്ചു വരുമ്പോൾ ആ സംശയം ദൂരീകരിക്കേണ്ടതുണ്ട്. അങ്ങനെയാകുമ്പോൾ അത് അഡ്രസ് ചെയ്യട്ടെ, വിഷയങ്ങളുണ്ടെങ്കിൽ പരിഹരിക്കട്ടെ എന്നായിരുന്നു മറുപടി.

Also Read:  തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ല; ഓര്‍ത്തഡോക്‌സ് സഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE