തിരഞ്ഞെടുപ്പ് ലക്ഷ്യം; യുഡിഎഫ് കേരളയാത്രക്ക് ഒരുങ്ങുന്നു; നയിക്കാൻ ചെന്നിത്തല

By News Desk, Malabar News
UDF Plans to conduct kerala march
Ramesh Chennithala
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ജനമനസുകൾ തേടി യുഡിഎഫ് മുന്നിട്ടിറങ്ങുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളയാത്ര സംഘടിപ്പിക്കാനാണ് പാർട്ടിയുടെ പദ്ധതി. കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യവും യാത്രക്ക് പിന്നിലുണ്ട്.

പരിപാടി ഫെബ്രുവരിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലാകും പ്രതിപക്ഷ നേതാവിന്റെ കേരളയാത്ര ആസൂത്രണം ചെയ്യുക. ജാഥാ പര്യടനത്തോടെ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമാകും.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് മുന്നണി കടന്നുകഴിഞ്ഞു. ജനുവരി 11ന് നേതൃയോഗം ചേർന്ന് ഘടക കക്ഷികളുമായുള്ള സീറ്റുചർച്ചയുടെ തീയതി നിശ്‌ചയിക്കും. ജനുവരിയിൽ തന്നെ സീറ്റും സ്‌ഥാനാർഥികളെയും സംബന്ധിച്ച ഏകദേശ ധാരണയുണ്ടാക്കാനാണ് ശ്രമം. മാണി ഗ്രൂപ്പും എൽജെഡിയും പാർട്ടി വിട്ടതിനാൽ സീറ്റുകൾ വിഭജിക്കാനുള്ള ആലോചനകളും പുരോഗമിക്കുകയാണ്.

ജെഡിയുവിന്റെ സീറ്റുകൾ ഇത്തവണ ഒഴിവാണ്. ജോസഫ് ഗ്രൂപ്പിന് അധികമായി നൽകിയാലും മാണി ഗ്രൂപ്പിന്റെ കുറച്ച് സീറ്റുകളിൽ ഒഴിവുവരും. രണ്ടുംകൂടി 12-14 സീറ്റുകൾ അധികമായി വിഭജിക്കാനാണ് പദ്ധതി. അതേസമയം, എൻസിപി യുഡിഎഫിലേക്ക് വരികയാണെങ്കിൽ അവർക്ക് സീറ്റ് വിട്ടുകൊടുകേക്കണ്ടി വരും.

Also Read: പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന് ഉപാധികളോടെ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE