സിപിഎം ചിഹ്‌നമുള്ള മാസ്‌ക് ധരിച്ച ഉദ്യോഗസ്‌ഥക്ക് സസ്‌പെൻഷൻ

By Desk Reporter, Malabar News
Malabar-News_mask-with-cpm-symbol
Ajwa Travels

കൊല്ലം: കൊല്ലത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിച്ച മാസ്‌ക് ധരിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറെ സസ്‌പെന്റ് ചെയ്‌തു. കൊല്ലം ജില്ലയിലെ കൊറ്റക്കര ഗ്രാമപഞ്ചായത്തിലുള്ള കുളശ്ശേരി ബൂത്തിൽ പോളിംഗ് ഓഫീസറായിരുന്ന കെ സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തത്‌. ജില്ലയുടെ ചുമതലയുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.

പോളിംഗ് ബൂത്തിലെ ചുമതലയുണ്ടായിട്ടും, രാഷ്‌ട്രീയ പാർട്ടിയുടെ ചിഹ്‌നം ധരിച്ച് വന്നതിൽ വീഴ്‍ച വരുത്തിയെന്നാണ് ഉദ്യോഗസ്‌ഥന്റെ കണ്ടെത്തൽ.

ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളം പതിച്ച മാസ്‌ക് ധരിച്ചാണ് ഇവര്‍ ബൂത്തിലെത്തിയത്. സംഭവത്തിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന് ഉദ്യോഗസ്‌ഥയെ മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കളക്‌ടർക്ക് നിര്‍ദേശം നൽകുകയായിരുന്നു. ഇതിനെ നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്‌ണ പറഞ്ഞിരുന്നു.

National News:  തീവ്ര ഇടതുപക്ഷം സമരം ഹൈജാക്ക് ചെയ്‌തെന്ന് പ്രചാരണം; കേന്ദ്രത്തിന്റെ ഗൂഢാലോചനയെന്ന് കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE