വൈദ്യുതി നിയമ ഭേദഗതി; കേന്ദ്രസർക്കാർ പിൻമാറണമെന്ന് സിഐടിയു

By News Desk, Malabar News
Electricity law amendment; CITU urges govt to back down
Representational Image
Ajwa Travels

കാസർഗോഡ്: വൈദ്യുതി ഉൾപ്പടെയുള്ള പൊതുമേഖലകൾ സ്വകാര്യവൽക്കരിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) കാസർഗോഡ് ഡിവിഷൻ പൊതുയോഗം ആവശ്യപ്പെട്ടു. വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്ക് പൂർണമായും തീറെഴുതാനുള്ള കേന്ദ്ര സർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി പിൻവലിക്കണം.

ക്രോസ് സബ്‌സിഡി ഇല്ലാതാക്കിയാൽ പാവപ്പെട്ട ഗാർഹിക ഉപഭോക്‌താക്കളും കാർഷിക വ്യാവസായിക ഉപഭോക്‌താക്കാളും വൈദ്യുതിക്ക് തീവില നൽകേണ്ടി വരുമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. സംസ്‌ഥാന വൈസ് പ്രസിഡണ്ട് വിവി വിജയൻ യോഗം ഉൽഘാടനം ചെയ്‌തു. ഡിവിഷൻ പ്രസിഡണ്ട് കെ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പിവി ജയരാജൻ, എൻവി അജിത്ത്, വി ജനാർദ്ദനൻ, കെഎം ജലാലുദ്ദീൻ, ബാലകൃഷ്‌ണൻ കോളിക്കര എന്നിവർ സംസാരിച്ചു.

Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; അഞ്ച് മന്ത്രിമാര്‍ക്കും സിപിഐഎം ഇളവ് നല്‍കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE