നിയമസഭാ തിരഞ്ഞെടുപ്പ്; അഞ്ച് മന്ത്രിമാര്‍ക്കും സിപിഐഎം ഇളവ് നല്‍കില്ല

By News Desk, Malabar News
CPM state secretariat meeting
Representational Image
Ajwa Travels

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ അഞ്ച് മന്ത്രിമാര്‍ക്കും സിപിഐഎം ഇളവ് നല്‍കില്ല. രണ്ട് ടേം പൂര്‍ത്തിയാക്കിയ ഇ പി ജയരാജൻ, എകെ ബാലൻ, ജി സുധാകരൻ, തോമസ് ഐസക്, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവരാണ് മൽസരിക്കാതിരിക്കുക.

വിജയ സാധ്യത നോക്കി ഇളവ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്കിനെ പോലെയുള്ളവര്‍ മൽസര രംഗത്ത് നിന്ന് മാറിനില്‍ക്കുന്നത് ഉചിതമാകില്ലെന്ന അഭിപ്രായം സമിതിയില്‍ ഉയര്‍ന്നു. സിപിഐഎം സംസ്‌ഥാന സമിതിയാണ് തീരുമാനം എടുത്തത്.

ആലപ്പുഴയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. തൃത്താലയില്‍ വിടി ബല്‍റാമിന് എതിരെ എംബി രാജേഷിനെ മൽസരിപ്പിക്കും. കൊട്ടാരക്കരയില്‍ കെഎന്‍ ബാലഗോപാല്‍ ആണ് മൽസരിക്കുന്നത്. അരുവിക്കരയില്‍ വികെ മധുവിന് പകരം ജി സ്‌റ്റീഫന്‍ പോരാട്ടത്തിന് ഇറങ്ങും.

ആലപ്പുഴയില്‍ പിപി ചിത്തരഞ്‌ജന്‍ ആണ് സ്‌ഥാനാര്‍ഥി. ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്‍ മൽസരിക്കും. തരൂരില്‍ ഡോ പികെ ജമീല ഇറങ്ങും. അമ്പലപ്പുഴയില്‍ എച്ച് സലാമായിരിക്കും സിപിഐഎമ്മിന്റെ സ്‌ഥാനാര്‍ഥി. അരൂരില്‍ ദലീമ ജോജോയാണ് മൽസരിക്കുക.

National News: കർഷക പ്രക്ഷോഭത്തിലെ ‘സ്‌ത്രീ കരുത്തിന്’ ടൈം മാഗസിന്റെ ആദരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE