മസിനഗുടിയിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; ആന്ത്രാക്‌സ് സംശയം

By Trainee Reporter, Malabar News
Representational Image
Ajwa Travels

ഗുഡല്ലൂർ: മുതുമല കടുവാ സങ്കേതത്തിനകത്തെ മസിനഗുഡിക്ക് സമീപത്തായി പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 15 വയസുള്ള പിടിയാനയെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുമ്പികൈയിൽ നിന്നും വായിൽ നിന്നും രക്‌തം വാർന്ന നിലയിലാണ് ജഡം കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ പരിശോധിച്ചപ്പോൾ ആന്ത്രാക്‌സ് ബാധയാണെന്ന് സംശയിക്കുന്നതായി സ്‌ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു.

ആനയുടെ മോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. തുടർന്നായിരിക്കും കൂടുതൽ വിവരങ്ങൾ ലഭിക്കുക. അതേസമയം, രോഗം പടരാൻ സാധ്യതയുള്ളതിനാൽ ജഡം പകർച്ചവ്യാധി മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സംസ്‌കരിക്കുകയെന്നും വനം വകുപ്പ് അറിയിച്ചു.

Read Also: കായിക അധ്യാപകന്റെ അറസ്‌റ്റ്; സഹായിയായ യുവതിയും പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE