തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം; യുഎഇ

By Team Member, Malabar News
Employment Contracts Also In Malayalam Language And Other 10 Languages In UAE

ദുബായ്: മലയാളം അടക്കമുള്ള 11 ഭാഷകളിൽ സ്വകാര്യ മേഖലയിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് വ്യക്‌തമാക്കി യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്‌തമായ അവബോധം തൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകുന്നത്.

ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളി, ശ്രീലങ്കൻ, തമിഴ് ,ഉറുദു എന്നീ ഭാഷകൾക്ക് കൂടിയാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. നിലവിൽ അറബിക്, ഇംഗ്ളീഷ് ഭാഷകളിലാണ് തൊഴിൽ ഇടപാടുകൾക്ക് അംഗീകരിച്ചിട്ടുള്ളത്. ഇതിനൊപ്പം മറ്റു ഭാഷകൾ കൂടി തൊഴിൽ ഇടപാടുകൾക്ക് അംഗീകരിക്കുന്നത് തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും. 11 ഭാഷകളിൽ ഏതെങ്കിലുമൊന്നിൽ തൊഴിൽ കരാറുകളും നിയമനത്തിന് മുൻപ് നൽകുന്ന തൊഴിൽ വാഗ്‌ദാന പത്രികയും ലഭിക്കും.

Read also: ‘ജൂലൈ അവസാനം ഹാജരാകണം’, സോണിയയോട് ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE