സംരംഭക അവബോധ സംഗമം ‘മഈശ’ ശ്രദ്ധേയമായി

By Central Desk, Malabar News
Entrepreneur Awareness Samghamam 'Maeesha' was notable
'മഈശ' സംഗമം എന്‍എ മമ്മുട്ടി ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: ജില്ലയിലെ വേങ്ങരയില്‍ എസ്‌വൈഎസ്‍ നേതൃത്വത്തിൽ സംരംഭക അവബോധ സംഗമം ‘മഈശ’ നടന്നു. സംഘടനയുടെ മലപ്പുറം വെസ്‌റ്റ് ജില്ലാ ഭാരവാഹികളാണ് ശ്രദ്ധേയമായ സംഗമം സംഘടിപ്പിച്ചത്.

സംരഭകത്വം, തൊഴില്‍ മേഖലകളുടെ പരിചയപ്പെടുത്തൽ, യുവാക്കളില്‍ സ്വയം തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുക, തൊഴിലിന്റെ മഹത്വവും പ്രാധാന്യവും ഇസ്‌ലാമിക മാനവും ബോധ്യപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളില്‍ പുതു തലമുറക്ക് അവബോധം നല്‍കുന്നതായിരുന്നു സംഗമം.

തൊഴിലുടമകള്‍ക്ക് ജോലി ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനും തൊഴിലാളികള്‍ക്ക് സന്നദ്ധത അറിയിക്കുന്നതിനും അന്വേഷിക്കുന്നതിനും തൊഴിലുമായി ബന്ധപ്പെട്ട ഔദ്യോഗിക അപേക്ഷ ഫോമുകളും മറ്റു രേഖകളും പൂരിപ്പിക്കുന്നതിനും സംശയ ദുരീകരണത്തിനും സംഘടനയുടെ പത്ത് സോണുകള്‍ കേന്ദ്രീകരിച്ച് ‘മഈശ’ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിലവിലുണ്ട്. ഇവയുടെ സാധ്യതയും സംഗമത്തിൽ വിശദീകരിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പുകളിലെ രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന അംഗങ്ങള്‍ പരിപാടിയുടെ ഭാഗമായി. പ്രമുഖ വ്യവസായ സംരംഭകന്‍ എന്‍എ മമ്മുട്ടി ‘മഈശ’ ഉൽഘാടനം നിർവഹിച്ചു. എന്‍വി അബ്‌ദുറസാഖ് സഖാഫി അധ്യക്ഷതവഹിച്ചു. ‘ഇസ്‌ലാമില്‍ തൊഴിലിന്റെ മഹത്വം’ എന്ന വിഷയം എസ്‌വൈഎസ്‍ സംസ്‌ഥാന വൈസ് പ്രസിഡണ്ട് എന്‍എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി അവതരിപ്പിച്ചു.

സയ്യിദ് ജലാലുദ്ധീന്‍ ജീലാനി,സയ്യിദ് സീതിക്കോയ തങ്ങള്‍ നീറ്റിക്കല്‍, അബ്‌ദുൽ മജീദ് അഹ്‌സനി ചെങ്ങാനി, കുഞ്ഞിമുഹമദ് സഖാഫി പറവൂര്‍, ഉമര്‍ ശരീഫ് സഅദി കെ പുരം, മുനീര്‍ പാഴൂര്‍, എഎ റഹീം കരുവാത്ത്കുന്ന്, എ മുഹമ്മദ് ക്ളാരി, ടിഎം ബശീര്‍ രണ്ടത്താണി, ഉസ്‌മാൻ ചെറുശോല, ഇബ്രാഹീം ബാഖവി ഊരകം, കെ ഹസന്‍ സഖാഫി എന്നിവർ പ്രസംഗിച്ചു.

Most Read: രാജസ്‌ഥാനിൽ 9 പേർക്ക് ഒമൈക്രോൺ; രാജ്യത്തെ ആകെ കേസുകൾ 21

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE