ബഫർസോൺ വിഷയത്തിൽ ജനങ്ങളെ ആശങ്കയിലാക്കിയത് മുൻമന്ത്രി കെ രാജു; കെബി ഗണേഷ് കുമാർ

By Desk Reporter, Malabar News
KB Ganesh Kumar
Ajwa Travels

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ സിപിഐക്കെതിരെ കെബി ഗണേഷ് കുമാർ എംഎൽഎ. ബഫർ സോണിൽ ജനങ്ങളെ ആശങ്കയിലാക്കിയത് സിപിഐയുടെ മുൻമന്ത്രി കെ രാജുവാണ്. ബഫർ സോണിൽ കെ രാജു 2019ൽ ഇറക്കിയ ഉത്തരവാണ് പ്രശ്‌നമെന്നും കെബി ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു .

അതേസമയം വനംവകുപ്പിൽ പ്രകൃതി ശ്രീവാസ്‌തവയെ കെഎഫ്‌ഡിസിയുടെ എംഡി സ്‌ഥാനത്ത് നിന്നും മാറ്റി. റീ ബിൽറ്റ് കേരള സ്‌പെഷ്യൽ ഓഫിസറായിട്ടാണ് പ്രകൃതി ശ്രീവാസ്‌തവക്ക് മാറ്റം. ജോർജ് പി മാത്തച്ചൻ പുതിയ ഫോറസ്‌റ്റ് ഡെവലപ്പ്മെന്റ് എംഡിയാകും.

അതേസമയം ബഫർസോൺ വിഷയത്തിൽ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. സംസ്‌ഥാനങ്ങൾക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രം സ്വാഗതം ചെയ്‌തെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കേന്ദ്രവും നടപടികൾ സ്വീകരിക്കും എന്നറിയിച്ചിട്ടുണ്ട്.

ഞായറാഴ്‌ച വീണ്ടും ഉന്നത വനം വകുപ്പ് ഉദ്യോഗസ്‌ഥർ ഡെൽഹിയിൽ എത്തി ചർച്ച നടത്തും, ശേഷം കോടതിയിൽ ഹരജി നൽകും. ഇപ്പോൾ ശുഭ പ്രതീക്ഷയാണ് ഉള്ളത്. ഓഗസ്‌റ്റ് 12ന് കേന്ദ്ര പരിസ്‌ഥിതി മന്ത്രി കേരളത്തിൽ വരുന്നുണ്ടെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഒരു കിലോമീറ്റർ പരിധി ഉത്തരവ് മറികടക്കാൻ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാണ് കേരളം കേന്ദ്രത്തോട് പ്രധാനമായും ആവശ്യപ്പെട്ടത്.

Most Read:  ലഖ്‌നൗ ലുലുമാളിന് മുന്നിൽ ഹിന്ദുമഹാസഭയുടെ പ്രതിഷേധം; കനത്ത സുരക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE