പന്നിയങ്കര ടോള്‍ പ്ളാസയിലെ അമിത നിരക്ക്; സ്വകാര്യ ബസുകള്‍ ഇന്നും പണിമുടക്കും

By News Bureau, Malabar News
Private Bus Owners Strike
Representational Image
Ajwa Travels

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ളാസയില്‍ അമിത ടോള്‍ നിരക്ക് ഈടാക്കുന്നു എന്നാരോപിച്ച് സമരം തുടരുന്നു. പാലക്കാട്- തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ അനിശ്‌ചിതകാല പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് കടന്നു.

50 ട്രിപ്പുകള്‍ക്ക് പതിനായിരത്തിലധികം രൂപയാണ് നല്‍കേണ്ടി വരുന്നതെന്നും ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു എന്നുമാണ് ബസുടമകള്‍ പറയുന്നത്. 150ഓളം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുക.

വിഷയത്തില്‍ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും യോഗതീരുമാനം ഇനിയും സംയുക്‌ത സമരസമിതിയെ അറിയിച്ചിട്ടില്ല. സംയുക്‌ത സമരസമിതി നടത്തിവരുന്ന അനിശ്‌ചിതകാല നിരാഹാര സമരവും തുടരുകയാണ്.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കാൻ സംയുക്‌ത സമരസമിതി തീരുമാനിച്ചത്. കഴിഞ്ഞദിവസം ടോള്‍ ബാരിക്കേഡ് തകര്‍ത്ത് കടന്നുപോയ ബസുകള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Most Read: കാവ്യാ മാധവനെ ആലുവയിലെ വീട്ടിൽ വച്ച് ഇന്ന് ചോദ്യം ചെയ്യും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE