ഒമാനിലെ പ്രവാസികൾക്ക് അംബാസിഡറെ നേരിട്ടുകണ്ട് പരാതി അറിയിക്കാൻ അവസരം

By Staff Reporter, Malabar News
indian-embassy-of-oman
Representational Image
Ajwa Travels

മസ്‌കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് രാജ്യത്തെ ഇന്ത്യന്‍ സ്‌ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും, പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജനുവരി ഏഴിന് ആയിരിക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. ഈ വർഷത്തെ ആദ്യത്തെ ഓപ്പൺ ഹൗസ് പരിപാടിയാണ് വെള്ളിയാഴ്‌ച നടക്കുന്നത്.

വെള്ളിയാഴ്‌ച ഉച്ചക്ക് 2 മണിക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്‌ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്‌ഥരും പങ്കെടുക്കും. വൈകുന്നേരം 4 മണിയോടെ പരിപാടി അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

Read Also: പത്‌മനാഭസ്വാമി ക്ഷേത്രം നിത്യചിലവിന് കടമെടുക്കുന്നു; 2 കോടി നൽകി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE