വിദേശത്ത് കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിയെത്താൻ അനുമതി

By News Desk, Malabar News
Malabar News_UAE and Israel
Representational image
Ajwa Travels

ദുബായ്: ആറ് മാസത്തിലധികം വിദേശത്ത് കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങി വരാൻ അനുമതി. 2021 മാർച്ച് 31നുള്ളിൽ രാജ്യത്തേക്ക് മടങ്ങി വരാമെന്നാണ് ഫ്‌ളൈ ദുബായ്, എയർ ഇന്ത്യ എക്‌സ്​പ്രസ് വിമാനക്കമ്പനികൾ നൽകുന്ന വിവരം. ഇരുകമ്പനികളും യാത്രക്കാർക്ക് നൽകിയ പുതിയ അപ്ഡേറ്റിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിയിൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ നിർത്തിവെച്ചതോടെ പല രാജ്യങ്ങളിലായി നിരവധി പ്രവാസികളാണ് കുടുങ്ങിക്കിടക്കുന്നത്.

യുഎഇ റസിഡന്റ് വിസ കൈവശം വെക്കുകയും 180 ദിവസത്തിലേറെ രാജ്യത്തിന് പുറത്ത് താമസിക്കുകയും ചെയ്‌താൽ മാർച്ച് 31 വരെ യുഎഇയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നാണ് വിമാനക്കമ്പനികൾ പറയുന്നത്. കൊറോണ വൈറസ് വ്യാപനത്തിനിടെ യുഎഇക്കും ഇന്ത്യക്കുമിടയിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ കയറ്റിയ ഇന്ത്യൻ വിമാനക്കമ്പനി എയർ ഇന്ത്യ എക്‌സ്​പ്രസ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെയും വ്യക്‌തമാക്കിയിരുന്നു.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ദുബായിലെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിൽ നിന്നുള്ള അനുമതി ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

Also Read: റിപ്പബ്ളിക്ക് ദിന ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE