കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാം; പ്രവാസികൾക്ക് ആശ്വാസം

By News Desk, Malabar News
visa renewal oman
Representational Image
Ajwa Travels

മസ്‌കറ്റ്: ഒമാനിൽ കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാൻ അവസരം. സെപ്‌റ്റംബർ ഒന്ന് വരെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ ഒഴിവാക്കിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഓഗസ്‌റ്റ്‌ 31 വരെയാണ് പുതുക്കാനുള്ള സമയം.

പുതുക്കിയ വിസാ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദ്ദേശപ്രകാരമാണ് തൊഴിൽ വിസാ നിരക്കുകൾ കുറച്ചത്. വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകൾ കുറച്ചിട്ടുണ്ട്.

നേരത്തെ 2001 റിയൽ ഈടാക്കിയിരുന്ന ഏറ്റവും ഉയർന്ന വിഭാഗത്തിൽ 301 റിയാലാക്കി ഫീസ് കുറച്ചു. സ്വദേശിവൽക്കരണ നിബന്ധനകൾ പാലിക്കുന്ന സ്‌ഥാപനങ്ങൾക്ക് ഈ ഫീസിൽ 85 ശതമാനം വരെ ഇളവും നൽകും. നേരത്തെ 601 റിയാല്‍ മുതല്‍ 1001 റിയാല്‍ വരെ ഈടാക്കിയിരുന്ന തസ്‍തികകളിലേക്ക് ഇനി മുതല്‍ 251 റിയാലായിരിക്കും വിസാ ഫീസ്. സ്‍പെഷ്യലൈസ്‍ഡ്, സാങ്കേതിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇതില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും. ഈ വിഭാഗത്തിലെ സ്വദേശിവൽകരണം നടപ്പാക്കിയ സ്‌ഥാപനങ്ങള്‍ക്ക് 176 റിയാല്‍ ആയിരിക്കും ഫീസ്.

Most Read: റോഡ് അപകടങ്ങളിൽ സഹായം നൽകുന്നവർക്ക് പരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE