വീട്ടുവളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ സ്‌ഫോടനം

By Trainee Reporter, Malabar News
Explosion while burning garbage in the yard
Ajwa Travels

പാലക്കാട്: വീട്ടുവളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ ഉഗ്ര ശബ്‌ദത്തിൽ സ്‌ഫോടനം. തിരുവേഗപ്പുറ മനയ്‌ക്കൽ പീടികയിലെ വീട്ടുവളപ്പിലാണ് മാലിന്യം കത്തിച്ചപ്പോൾ ഉഗ്ര ശബ്‌ദത്തോടെയുള്ള പൊട്ടിത്തെറി നടന്നത്. ഇന്ന് രാവിലെയാണ് സംഭവം. കാരണം വ്യക്‌തമല്ല.

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സംഭവസ്‌ഥലത്ത് ബോംബ് സ്‌ക്വാഡും എക്‌സ്‌പ്‌ളോസീവ് വിദഗ്‌ധരും പരിശോധന നടത്തി. പരിശോധനയിൽ സ്‌ഫോടക വസ്‌തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയെങ്കിലും കൂടുതൽ ശാസ്‌ത്രീയ പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചു. കൊപ്പം പോലീസും സ്‌ഥലത്ത്‌ എത്തിയിരുന്നു.

Most Read: കൈക്കൂലി കേസ്; മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE