ബഹ്‌റൈനിൽ കടുത്ത ചൂട്; ശരാശരി താപനിലയിൽ റെക്കോർഡ് വർദ്ധന

By Desk Reporter, Malabar News
Bhahrain_2020 Sep 08
Representational Image
Ajwa Travels

ബഹ്‌റൈൻ: രാജ്യത്ത് ഈ വർഷം ആഗസ്റ്റിലെ  താപനിലയിൽ റെക്കോർഡ് വർദ്ധന. 1902ന് ശേഷം ആഗസ്റ്റ്‌ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നാലാമത്തെ ശരാശരി താപനിലയാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റിൽ രാജ്യത്തെ ശരാശരി താപനില 36.1 ഡിഗ്രിയായിരുന്നു. ഇത് കഴിഞ്ഞ തവണത്തേക്കാളും 2 ഡിഗ്രിയിലധികം കൂടുതലാണ്.  മീറ്ററോളജിക്കൽ ഡയറക്ടറേറ്റാണ് കണക്ക് പുറത്തുവിട്ടത്.

മുൻപ് 2017, 1998 വർഷങ്ങളിൽ ഇതിലും കൂടുതലും 2016ൽ സമാനമായ താപനിലയുമായിരുന്നു റിപ്പോർട്ട്‌ ചെയ്തത്. ആഗസ്റ്റിൽ 12 തവണയാണ് താപനില 40 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയത്. ആഗസ്റ്റ്‌ 8ന് ബഹ്റൈൻ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 43.8 ഡിഗ്രിയാണ് ഏറ്റവും ഉയർന്ന താപനില. ഏറ്റവും കുറഞ്ഞ താപനിലയായ 30 ഡിഗ്രിയും  വിമാനത്താവളത്തിൽ തന്നെയാണ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE