ഫോര്‍വേഡ് സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ മെസഞ്ചറും

By Trainee Reporter, Malabar News
acebook_Messenger_Malabar News
Representational image
Ajwa Travels

വാട്‌സാപ്പിലേത് പോലെ ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് മെസഞ്ചറും. സമൂഹമാദ്ധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്ത പ്രചരണങ്ങള്‍ തടയാനാണ് ഇത്തരമൊരു സംവിധാനം തയ്യാറാക്കുന്നത്. ഫേസ്ബുക്കിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. ഒരു സമയത്ത് 5 വ്യക്തികളിലേക്കോ, 5 ഗ്രൂപ്പ് ചാറ്റുകളിലേക്കോ മാത്രം സന്ദേശം ഫോര്‍വേഡ് ചെയ്യാവുന്ന രീതിയാണ് ഇനി ഫേസ്ബുക്കിലുണ്ടാവുക.

2018ലാണ് ആദ്യമായി ഫേസ്ബുക്ക് ഇത്തരമൊരു ഫീച്ചര്‍ വാട്‌സാപ്പില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമായതിനു ശേഷം 2019 ജനുവരിയിലാണ് ഈ ഫീച്ചര്‍ മറ്റുരാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത്.

ഈ വര്‍ഷം മാര്‍ച്ചിലാണ് പുതിയ ഫീച്ചറിനെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ ഫേസ്ബുക്ക് പുറത്തുവിട്ടത്. ന്യൂസിലന്‍ഡ്, യുഎസ്എ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ ഫീച്ചറുകള്‍ ഫേസ്ബുക്കില്‍ ലഭ്യമാവുക. വാട്‌സാപ്പിലെ ഫോര്‍വേഡ് ഫീച്ചറിന് സമാനമായ രീതിയിലാകും ഫേസ്ബുക്കിലെ ഫീച്ചറുകളെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE