തെറ്റായ കൂട്ടുകെട്ടില്‍ പെട്ടവര്‍ ഭവിഷ്യത്ത് നേരിടുകതന്നെ വേണം; എംഎ ബേബി

By Team Member, Malabar News
Malabarnews_MA baby
MA Baby
Ajwa Travels

തിരുവനന്തപുരം : എം ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്‌റ്റുമായി ബന്ധപ്പെട്ട് പ്രതികരണം വ്യക്‌തമാക്കി എംഎ ബേബി. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്‌തമാക്കിയത്. ഏതെങ്കിലും ഉദ്യോഗസ്‌ഥരോ, പാര്‍ട്ടിക്ക് പുറത്ത് ഉള്ളവരോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുക തന്നെ വേണമെന്നും, അത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പാര്‍ട്ടി നേതൃത്വത്തില്‍ ഉള്ളവരുടെ ഉറ്റവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു. ഒപ്പം തന്നെ ഇതിന്റെ പേരില്‍ സിപിഐഎമ്മിനെ തകര്‍ത്തുകളയാം എന്നത് വെറും വ്യാമോഹം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെയും, ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെയും അറസ്‌റ്റുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തന്റെ പോസ്‌റ്റില്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. കേരളത്തിലെ ജനങ്ങളുമായി അതിദീര്‍ഘമായ ജനാധിപത്യ ബന്ധമാണ് സിപിഐഎമ്മിനുള്ളത് എന്നും ജനാധിപത്യ-പുരോഗമന രാഷ്‌ട്രീയത്തിന്റെ ചട്ടങ്ങള്‍ക്ക് ഉള്ളില്‍ നില്‍ക്കുന്നതിനാല്‍ ഈ ബന്ധം തകര്‍ക്കാന്‍ ആര്‍എസ്എസിന് കഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കുന്നുണ്ട്.

Read also : സൈനിക സ്‌കൂളുകളിൽ പിന്നോക്ക വിഭാഗത്തിന് 27 ശതമാനം സംവരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE