മാരി സെൽവരാജ് ചിത്രം ‘മാമന്ന’നിൽ പ്രതി നായക വേഷത്തിൽ മലയാളികളുടെ അഭിമാന താരം ഫഹദ് ഫാസിൽ. ചിത്രത്തിൽ രാഷ്‌ട്രീയക്കാരനായി ആണ് ഫഹദ് എത്തുന്നത്. സിനിമയുടെ സെറ്റിൽ നിന്നുള്ള ഫഹദിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിലെ ഫഹദിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.
സംവിധായകൻ മാരി സെൽവരാജും ഫഹദും ചിത്രീകരണ വേളയിൽ മറ്റ് അഭിനേതാക്കൾക്കൊപ്പം സമയം ചെലവഴിക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
ഉദയനിധി സ്‌റ്റാലിൻ നായകനാകുന്ന ചിത്രത്തിൽ കീർത്തി സുരേഷ്, വടിവേലു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി.
അതേസമയം ഒരു നടനെന്ന നിലയിൽ തന്റെ അവസാന ചിത്രമായിരിക്കും ‘മാമന്നൻ’ എന്ന് ഉദയനിധി സ്‌റ്റാലിൻ പ്രഖ്യാപിച്ചു. നിലവിൽ തമിഴ്‌നാട്ടിലെ എംഎൽഎമാരിൽ ഒരാളായ ഉദയനിധി സ്‌റ്റാലിൻ ഇനി രാഷ്‌ട്രീയത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Most Read: എസ്‌റ്റോണിയക്കെതിരെ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീന; ആറാടി മെസി