എസ്‌റ്റോണിയക്കെതിരെ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീന; ആറാടി മെസി

By Desk Reporter, Malabar News

സ്‌പെയിൻ: ഫൈനലിസിമ കിരീടത്തിന്റെ ആരവങ്ങള്‍ അടങ്ങുന്നതിന് മുൻപേ ആരാധകർക്ക് വീണ്ടും ആഘോഷരാവ് സമ്മാനിച്ച് മെസിയും സംഘവും. സൗഹൃദ മൽസരത്തില്‍ എസ്‌റ്റോണിയയെയാണ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് അര്‍ജന്റീന തകർത്തത്. അര്‍ജന്റീനയ്‌ക്ക് വേണ്ടി അഞ്ച് വട്ടവും വല കുലുക്കിയത് മെസി തന്നെയാണ്.

കളിയുടെ ഏഴാം മിനിറ്റിലാണ് മെസി ആരാധകർക്ക് ആഘോഷിക്കാൻ ആദ്യ അവസരം ഒരുക്കിയത്. പിന്നീട് ഒരു ഗോളെത്താന്‍ 45ആം മിനിറ്റുവരെ കാക്കേണ്ടി വന്നു. രണ്ടാം പകുതിയിലേക്കെത്തിയപ്പോള്‍ മെസി ഫുള്‍ ഫോമിലായി. പിന്നീടങ്ങോട്ട് 47ആം മിനിറ്റിലും 71ആം മിനിറ്റിലും 76ആം മിനിറ്റിലും ഗോളുകള്‍ പായിച്ച് വിജയമുറപ്പിച്ചു.

മെസി ഒരു മൽസരത്തില്‍ അഞ്ച് ഗോളുകള്‍ നേടുന്നത് ഇതാദ്യമായല്ല. 2012ല്‍ ബയര്‍ ലെവര്‍കൂസനെതിരെയും മെസി അഞ്ച് ഗോളുകള്‍ നേടി ചരിത്രം കുറിച്ചിരുന്നു.

Most Read: സൽമാൻ ഖാനും പിതാവിനും വധഭീഷണി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE