കര്‍ഷക രോഷം റിലയന്‍സിലേക്കും; ഉല്‍പന്നങ്ങള്‍ ഒഴിവാക്കണമെന്ന് ആഹ്വാനം

By Syndicated , Malabar News
banner-against-bjp-leaders and relance
Ajwa Travels

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷക രോഷം റിലയന്‍സിലേക്കും വ്യാപിക്കുന്നു. കാര്‍ഷിക നയങ്ങളുടെ ഉപഭോക്‌താക്കളാണ് എന്നാരോപിച്ചാണ് കര്‍ഷര്‍ റിലയന്‍സിനെതിരെ രംഗത്ത് വരുന്നത്. കര്‍ണാല്‍ ജില്ലയിലെ സലാരു ഗ്രാമത്തില്‍ ഉയര്‍ന്ന ഒരു ബാനറില്‍ ബിജെപി, ജെജെപി നേതാക്കള്‍ക്ക് ഇവിടേക്ക് പ്രവശനമില്ലെന്നും റിലയന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും പറയുന്നു.

നേതാക്കള്‍ ഗ്രാമത്തിലേക്ക് പ്രവേശിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയിരിക്കില്ല എന്നും ബോര്‍ഡില്‍ പറയുന്നു. ഒപ്പം എല്ലാ റിലയന്‍സ് ഉല്‍പന്നങ്ങളും പെട്രോള്‍ പമ്പുകളും കൂടാതെ റിലയന്‍സ് ഗ്യാസ്, ട്രെന്‍ഡ്‌സ്, ടീംസ്‌പിരിറ്റ്, ലൈഫ് സ്‍മാര്‍ട്ട് ഫോണ്‍, ഫോര്‍ച്യൂണ്‍ ഓയില്‍ എന്നിവയും ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ അറിയിച്ചാണ് ബാനറുകള്‍ ഉയര്‍ന്നിട്ടുള്ളത്.

Read also: സമരഭൂമിയില്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈഫൈ നല്‍കും; ഡെല്‍ഹി സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE