കൃഷി വകുപ്പിന്റെ എല്ലാ പരിപാടികളിലും കർഷകർ വേദിയിൽ വേണം; പുതിയ സർക്കുലർ

By Trainee Reporter, Malabar News
New Circular for farmers
Farmer

പാലക്കാട്: കൃഷിവകുപ്പിന്റെ നേതൃത്യത്തിൽ നടക്കുന്ന എല്ലാ പൊതു പരിപാടികളിലും ഇനി പ്രദേശത്തെ മുതിർന്ന കർഷകർ വേദിയിൽ വേണമെന്ന് നിർദ്ദേശം. മന്ത്രി പി പ്രസാദിന്റെ നിർദ്ദേശാനുസരണം അഡീഷനൽ സെക്രട്ടറി എസ് സാബിർ ഹുസൈനാണ് ഇത് സംബന്ധിച്ച പുതിയ സർക്കുലർ ഇറക്കിയത്. കർഷകർക്കുള്ള ആദരം പ്രസംഗത്തിൽ മാത്രം പോര, വേദിയിലും വേണമെന്ന് സർക്കുലറിൽ പറയുന്നു. കർഷകർക്ക് അർഹിക്കുന്ന ബഹുമാനവും പരിഗണനയും ലഭിക്കുന്നില്ലെന്ന തോന്നലിന്റെ അടിസ്‌ഥാനത്തിൽ ആണ് പുതിയ സർക്കുലർ ഇറക്കിയതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.

കൂടാതെ, കൃഷിമന്ത്രി പങ്കെടുക്കുന്ന, വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പൊതു പരിപാടികളിലും ബൊക്ക, മൊമെന്റോ തുടങ്ങിയവ നൽകുന്നത് പൂർണമായി ഒഴിവാക്കണമെന്നും പകരം പരിപാടികൾ കൃഷി നട്ടോ വെള്ളമൊഴിച്ചോ ആരംഭിക്കുന്ന രീതി തുടരണമെന്നുമാണ് പുതിയ നിർദ്ദേശം.

Read Also: തൃശൂർ മേയർക്ക് സല്യൂട്ടടിച്ച് പ്രതിപക്ഷത്തിന്റെ പരിഹാസം; തിരിച്ചും സല്യൂട്ട് നൽകി മേയർ

 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE