കർഷക സംഘടനാ നേതാക്കളുടെ പദയാത്ര; സമരം ശക്‌തമാക്കുക ലക്ഷ്യം

By Team Member, Malabar News
farmers protest
Representational image
Ajwa Travels

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സമരമുറകളുമായി കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി ഭഗത് സിംഗ്, സുഖ് ദേവ്, രാജ്ഗുരു എന്നിവരുടെ രക്‌തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്‌മരണയിൽ കർഷകത്തൊഴിലാളികൾ പദയാത്ര ആരംഭിച്ചു. തൊഴിലാളി സംഘടനകളും, കർഷക യൂണിയൻ നേതാക്കളും ഉൾപ്പടെ ഉള്ളവർ പദയാത്രയിൽ പങ്കെടുക്കുന്നുണ്ട്.

ഹരിയാനയിലെ ഹിസാറിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. അവിടെ നിന്നും 150 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് 23ആം തീയതിയോടെ പദയാത്ര തിക്രി അതിർത്തിയിൽ എത്തിച്ചേരും. കാർഷിക നിയമങ്ങൾ പിൻവലിക്കുക, തൊഴിലാളി ദ്രോഹ നിയമങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പദയാത്രയിൽ ഉന്നയിക്കുന്നത്.

Read also : 5 വയസുകാരിയെ ബലാൽസംഗം ചെയ്‌ത 21കാരന് വധശിക്ഷ; നടപടികൾ പൂർത്തിയാക്കിയത് 26 ദിവസം കൊണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE