കര്‍ഷകരുടെ ട്രാക്‌ടര്‍ റാലി; ഹരജി പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

By Syndicated , Malabar News
supreme-court-of-india
Ajwa Travels

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ റാലി തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം ഹരജി പിന്‍വലിച്ചത്.

കാര്യങ്ങളുടെ നിലവിലെ സ്‌ഥിതി അറിയാന്‍ ജനുവരി 25ന് ഹരജി വീണ്ടും പരിഗണിക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അപേക്ഷയും കോടതി തള്ളി.

പ്രതിഷേധം അനുവദിക്കണോ തടയാനോ ഉള്ള ആദ്യത്തെ അതോറിറ്റി പോലീസാണെന്നും കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത് വളരെ അനുചിതമാണെന്നും പൊലീസിനാണ് ഇതിനുള്ള അധികാരമുള്ളതെന്നും കോടതി നിരീക്ഷിച്ചു.

ട്രാക്‌ടര്‍ റാലി സമാധാനപരം ആയിരിക്കുമെന്ന പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ പ്രസ്‌താവനയെ കോടതി വിശ്വസിക്കുന്നു എന്നും ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു.

നേരത്തെ ഡെല്‍ഹി പോലീസ് സമര്‍പ്പിച്ച ഹരജിയിലും സുപ്രീം കോടതി ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. പ്രവേശനം അനുവദിക്കണോ വേണ്ടയോ എന്നത് ക്രമാസമാധാനവുമായി ബന്ധപ്പെട്ട വിഷയം ആണെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പൊലീസിന് സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.

അതേസമയം തങ്ങളുടെ മാര്‍ച്ച് റിപ്പബ്ളിക് ദിനാഘോഷത്തെ തടസപ്പെടുത്തില്ലെന്നും സമാധാനപരം ആയിരിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചിരുന്നു.

Read also: കര്‍ഷക ആത്‍മഹത്യയില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ബിജെപി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE