തടി കുറയാൻ പലതും പരീക്ഷിച്ച് മടുത്തവരാണോ? എന്നാൽ അത്തരക്കാർക്ക് ശീലിക്കാവുന്ന ചില പാനീയങ്ങൾ ഉണ്ട്. നമ്മൾ കുടിക്കുന്ന ചില പാനീയങ്ങൾക്ക് വണ്ണം കുറയുന്നതിന്റെ നിരക്ക് കൂട്ടാനാവും. വെറും വയറ്റിൽ, കൊഴുപ്പ് കത്തിക്കാനും തടി കുറയ്‌ക്കാനും ശരീരത്തെ സഹായിക്കുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം.
1. നാരങ്ങാവെള്ളം
ഒരു കപ്പ് ചെറു ചൂടുവെള്ളത്തിൽ അരമുറി നാരങ്ങയുടെ നീര്, ഒരു ടീസ്‌പൂൺ തേൻ എന്നിവ കലർത്തി കുടിക്കുക. തേൻ ആവശ്യമില്ലെങ്കിൽ ചേർക്കേണ്ടതില്ല. ഇത് ദഹനം കൂട്ടാനും വയറ്റിലെ കൊഴുപ്പ് അടിയുന്നത് കുറയ്‌ക്കാനും സഹായിക്കുന്നു.
2. ജീരകവെള്ളം
ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്‌പൂൺ ജീരകം രാത്രി മുഴുവൻ കുതിർക്കുക. രാവിലെ, വെള്ളം ചൂടാക്കി അരിച്ചെടുക്കുക. ഇത് വെറുംവയറ്റിൽ കുടിക്കുന്നത് വായുകോപം ഇല്ലാതാക്കുകയും ദഹനം കൂട്ടുകയും ചെയ്യും.
3. ആപ്പിൾ സിഡെർ വിനെഗർ
ആപ്പിൾ സിഡെർ വിനെഗർ ഇളം ചൂടുവെള്ളത്തിൽ കലർത്തുക. മധുരത്തിന് ആവശ്യമെങ്കിൽ തേൻ ചേർക്കുക. പ്രഭാത ഭക്ഷണത്തിന് 20-30 മിനിറ്റ് മുൻപ് ഇത് കുടിക്കുക. വിശപ്പ് നിയത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പ് സംഭരിക്കുന്നത് കുറയ്‌ക്കാനും ഇത് സഹായിക്കും.
4. ഇഞ്ചി ഗ്രീൻ ടീ
ചൂടുവെള്ളത്തിൽ ഫ്രീൻ ടീ ബാഗും ഗ്രേറ്റ് ചെയ്‌ത അര ഇഞ്ച് ഇഞ്ചിയും ചേർത്ത് അഞ്ചുമിനിറ്റ് വെക്കുക. ആവശ്യമെങ്കിൽ ഒരു ടീസ്‌പൂൺ തേൻ ചേർക്കാം. ഇത് അരിച്ചെടുത്ത് ചൂടോടെ കുടിക്കുക. ഗ്രീൻ ടീയും ഇഞ്ചിയും സ്വാഭാവികമായി കൊഴുപ്പ് കത്തിക്കുന്നു. കൂടാതെ മെച്ചപ്പെട്ട ദഹനത്തിനും സഹായിക്കുന്നു.
5. ഉലുവ വെള്ളം
ഒരു ടീസ്‌പൂൺ ഉലുവ ഒരു കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കുക. പിറ്റേ ദിവസം രാവിലെ ഈ വെള്ളം അരിച്ചെടുത്ത് കുടിക്കുക. ഇത് രക്‌തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ശരീരവണ്ണം കുറയ്‌ക്കുന്നു.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു