ആദ്യമായി ഒന്നിച്ചഭിനയിച്ചതിന്റെ സന്തോഷം ആരാധകരുമായ് പങ്കുവെച്ച് അഹാനയും അച്ഛന് കൃഷ്ണകുമാറും. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രങ്ങള്‍ സഹിതമാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ഹാപ്പിവെഡിങ്ങിന്റെ മാട്രിമോണിയല്‍ പരസ്യത്തിലാണ് അച്ഛനും മകളും ഒരുമിച്ചെത്തുന്നത്. ലോക്ക്ഡൗണിനു ശേഷമുള്ള അഹാന കൃഷ്ണയുടെ ആദ്യത്തെ ഷൂട്ടിങ്ങാണിത്.
മക്കള്‍ മൂന്ന് പേരും സിനിമയിലെത്തിയെങ്കിലും ഒരിക്കല്‍ പോലും അവരുടെ ലൊക്കേഷനില്‍ പോയിട്ടില്ലെന്ന് കൃഷ്ണകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലെല്ലാം നിരവധി ആരാധകരുള്ള അഭിനയകുടുംബമാണ് ഇവരുടേത്.ലോക്ക് ഡൗണ്‍ കാലത്ത് സമൂഹമാദ്ധ്യമങ്ങളില്‍ ആകര്‍ഷകമായ ഡാന്‍സ് വീഡിയോകളും മറ്റുമായി സജീവമായിരുന്നു ഇവര്‍.