മകനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങി; കോതമംഗലത്ത് പിതാവ് മുങ്ങിമരിച്ചു

By Team Member, Malabar News
Two children drowned to death in Chaliyar river
Rep. Image
Ajwa Travels

എറണാകുളം: ജില്ലയിലെ കോതമംഗലത്ത് കോഴിപ്പിള്ളി പുഴയിൽ മകനൊപ്പം കുളിക്കാൻ ഇറങ്ങിയ പിതാവ് മുങ്ങിമരിച്ചു. ഇഞ്ചൂര്‍ കുറുമാട്ടുകുടി അബി കെ അലിയാര്‍(40) ആണ് മരിച്ചത്. 12 വയസുകാരനായ മകൻ അമീറിനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടയിലാണ് അപകടം സംഭവിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പുഴയില്‍ ഇറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടർന്ന് അപകടം നടക്കുന്നത് ശ്രദ്ധയിൽ പെട്ട കോതമംഗലം അഗ്‌നിരക്ഷാ സേനയിലെ സിവിൽ ഡിഫൻസ് അംഗം റെജിയാണ് മകനെ രക്ഷിച്ചത്.

വിവരം അറിഞ്ഞതിന് പിന്നാലെ കോതമംഗലം അഗ്‌നിരക്ഷാ സേന സ്‌ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് അലിയാരെ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read also: പരിസ്‌ഥിതി നിയമലംഘനം; കർശന നടപടി സ്വീകരിക്കുമെന്ന് ഖത്തർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE