ഒടുവിൽ അയഞ്ഞ് ഗവർണർ; സർവകലാശാല ഫയലുകൾ നോക്കിത്തുടങ്ങി

By Desk Reporter, Malabar News
Arif_Mohammed_Khan
Ajwa Travels

തിരുവനന്തപുരം: കേരളാ സർക്കാർ-ഗവർണർ പോരിന് താൽക്കാലിക വിരാമം. മാസങ്ങൾ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ ചാൻസിലർ പദവിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയെത്തി. ചാൻസിലർ എന്ന നിലയിൽ സർവകലാശാലകളിലെ ഫയലുകൾ ഗവർണർ നോക്കി തുടങ്ങി.

ആദ്യം വിഷയത്തിൽ മൗനം പാലിച്ച മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിൽസക്ക് പോകുന്നതിന് മുമ്പ് നടത്തിയ ഇടപെടലാണ് ഗവർണർ മയപ്പെടാൻ കാരണമായത്. പ്രശ്‌ന പരിഹാരത്തിന് വേണ്ടി നാല് കത്തുകളാണ് മുഖ്യമന്ത്രി ഗവണർക്ക് നൽകിയത്.

രണ്ട് തവണ അദ്ദേഹത്തെ ഫോണിൽ വിളിച്ചും പ്രശ്‌ന പരിഹാരത്തിന് ആവശ്യപ്പെട്ടു. ഇതോടെയാണ് ഗവർണർ നിലപാട് മയപ്പെടുത്തിയത്. സർവകലാശാല ഫയൽ നോക്കുമ്പോഴും കണ്ണൂർ വിസി നിയമന കേസിൽ ഗവർണർ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.

ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്‌ട്രീയ ഇടപെടലിനൊപ്പം രാഷ്‌ട്രപതിക്ക് ഡിലിറ്റ് നൽകണമെന്ന ശുപാശ തള്ളിയതാണ് സർക്കാർ-ഗവർണർ പോരിന് കാരണമായത്. ചട്ടങ്ങൾ മറികടന്ന് കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിക്ക് വീണ്ടും നിയമനം നൽകിയതും രാഷ്‌ട്രപതിക്ക് ഡിലിറ്റ് നൽകാൻ കേരള സർവകലാശാല വിയോജിച്ചതും ഉൾപ്പടെയുള്ള വിഷയങ്ങൾ ഉയർന്നതോടെ ഗവർണർ പരസ്യ വിമർശനവുമായി രംഗത്ത് വരികയായിരുന്നു.

Most Read:  ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ മടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE