ഫാസ്‌റ്റ് ട്രാക്ക് റോഡുകളിൽ വാഹനം പതുക്കെ ഓടിച്ചാൽ പിഴ; ഖത്തർ

By Team Member, Malabar News
Fine When Drive Slowly In Fast Track Roads In Qatar
Ajwa Travels

ദോഹ: ഫാസ്‌റ്റ് ട്രാക്ക് റോഡുകളിലൂടെ വാഹനം സാവധാനം ഓടിച്ചാൽ പിഴ ഈടാക്കേണ്ടി വരുമെന്ന് വ്യക്‌തമാക്കി ഖത്തർ. കുറഞ്ഞത് 500 റിയാലാണ് പിഴയായി ഈടാക്കേണ്ടി വരിക. ഗതാഗത നിയമത്തിലെ 53ആം വകുപ്പ് പ്രകാരം നിയമ ലംഘനമായി കണക്കാക്കിയാണ് പിഴ ഈടാക്കുന്നതെന്ന് ഗതാഗത ജനറൽ ഡയറക്‌ടറേറ്റ് ബോധവൽക്കരണ വിഭാഗം അസി. ഡയറക്‌ടർ ലഫ്. കേണൽ ജാബിർ മുഹമ്മദ് ഉദൈബ വ്യക്‌തമാക്കി.

ഫാസ്‌റ്റ് ട്രാക്ക് റോഡുകളിലൂടെ അനുവദനീയ പരിധിയിൽ കുറഞ്ഞ വേഗത്തിൽ വാഹനം ഓടിക്കുന്ന സാഹചര്യത്തിലാണ് പിഴ ഈടാക്കുക. പ്രധാന പാതകളിൽ ഇടതുവശത്തെ ലൈനുകളാണ് ഫാസ്‌റ്റ് ട്രാക്ക് റോഡുകൾ. ഇവിടെ വേഗത കുറച്ചു വാഹനങ്ങൾ ഓടിക്കുന്നത് ഗതാഗത തടസം സൃഷ്‌ടിക്കുമെന്ന് മാത്രമല്ല, അപകടങ്ങളും ഉണ്ടാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: കനത്ത മഴ; റോഡിൽ പതിയിരിപ്പുണ്ട് അപകടങ്ങൾ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE