ഡെല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിച്ചതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ദീപാവലി ഉല്‍സവ വേളയില്‍ ഹരിത പടക്കം ഉള്‍പ്പടെ മുഴുവന്‍ പടക്കങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയ ഡെല്‍ഹി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പടക്ക വ്യാപാരികള്‍. ബിജെപി നേതാവ് വിജയ് ഗോയലിന്റെ നേതൃത്വത്തില്‍ പടക്ക വ്യാപാരികള്‍ ഞായറാഴ്‌ച തലസ്‌ഥാനത്ത് ധര്‍ണ നടത്തി.

ഡെല്‍ഹിയില്‍ ഹരിത പടക്കത്തിനടക്കം നിരോധനം ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നടപടിയെ ചോദ്യം ചെയ്‌ത വിജയ് ഗോയല്‍ സംസ്‌ഥാന സര്‍ക്കാരിന്റെ പെട്ടെന്നുള്ള തീരുമാനം നിരവധി പടക്ക വ്യാപരികളെ പ്രതികൂലമായി ബാധിച്ചതായി പറഞ്ഞു.

കൂടാതെ നിരോധനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമെങ്കില്‍ രണ്ട് മാസം മുമ്പ് ഡെല്‍ഹിയില്‍ ഹരിത പടക്കം വില്‍ക്കാന്‍ വ്യാപരികള്‍ക്ക് ലൈസന്‍സ് നല്‍കിയത് എന്തുകൊണ്ടാണെന്നും വിജയ് ഗോയല്‍ ചോദിച്ചു.

‘പടക്ക വ്യാപരികള്‍ ഇതിനകം തന്നെ ഹരിത പടക്കം വാങ്ങിയിട്ടുണ്ട്, ഈ പടക്കം എവിടെ വില്‍ക്കണമെന്ന് ഇവര്‍ക്കറിയില്ല.’ വിജയ് ഗോയല്‍ പറഞ്ഞു. കൂടാതെ വ്യാപാരികള്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഹരിത പടക്കങ്ങള്‍ വാങ്ങാനോ അല്ലെങ്കില്‍ നഷ്‌ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പടക്ക വ്യാപാരി അസോസിയേഷന്‍ ജമാ മസ്ജിദ് പ്രസിഡണ്ട് ഡി കെ ജെയിന്‍ പറഞ്ഞു. കൂടാതെ ഡെല്‍ഹി വ്യാപാരി മഹാസംഘം പ്രസിഡണ്ട് ദേവരാജ് ബവേജയും ഇതേ ആവശ്യവുമായി രംഗത്തെത്തി.

Read Also: ശബരിമല തീര്‍ത്ഥാടനം; പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE