ചരിത്രത്തിലാദ്യം; സ്‌പീക്കർ പാനലിൽ മുഴുവൻ വനിതകൾ-സഭാ സമ്മേളനത്തിന് തുടക്കം

സംസ്‌ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്‌ഥാനത്ത്‌ നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്ലുകളാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകത

By Trainee Reporter, Malabar News
assembly meetting
Representational Image

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. സ്‌പീക്കറായി ചുമതല ഏറ്റെടുത്ത ശേഷം എഎൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാ സമ്മേളനമാണിത്. കൂടാതെ, ചരിത്രം സൃഷ്‌ടിച്ച് സ്‌പീക്കർ പാനൽ പൂർണമായും ഇത്തവണ വനിതകളാണ്. ഭരണപക്ഷത്ത് നിന്നും യു പ്രതിഭ, സികെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെകെ രമയുമാണ് പാനലിൽ ഉള്ളത്.

ഇത് ആദ്യമായാണ് സ്‍പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്‌പീക്കർ എഎൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇത് അംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിർദ്ദേശിക്കുക ആയിരുന്നു.

സ്‍പീക്കർ സഭയിൽ ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനൽ. അതേസമയം, സംസ്‌ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്‌ഥാനത്ത്‌ നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്ലുകളാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകത.

അതിനിടെ, സ്‌പീക്കർ പദവി പുതിയ റോളെന്നും രാഷ്‌ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്നും എഎൻ ഷംസീർ പ്രതികരിച്ചു. സഭ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ കഴിയുമെന്ന് കരുതുന്നു. രാഷ്‌ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്‌ണന്റെ ചരമോപഹാരം വായിക്കേണ്ടി വരുന്നുവെന്നത് വ്യക്‌തിപരമായി ദുഃഖം ഉണ്ടാക്കുന്നുവെന്നും ഷംസീർ കൂട്ടിച്ചേർത്തു.

Most Read: രണ്ടാംഘട്ട വോട്ടെടുപ്പ്; ഗുജറാത്ത് ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE