തലപ്പുഴയിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ

By Trainee Reporter, Malabar News
Drug gang attack in Tamarassery
Representational Image
Ajwa Travels

വയനാട്: തലപ്പുഴയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ. തലപ്പുഴ എസ്‌ഐ രാംകുമാറും സംഘവും രണ്ടിടങ്ങളിലായി നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. വരയാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 0.23 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരാണ് അറസ്‌റ്റിലായത്‌.

ചിറക്കര സ്വദേശികളായ പാലാട്ടുകുന്നേൽ റിഷാദ്(29), കരിയങ്ങാടിൽ നിയാസ് (29) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പേരിയ 38 ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 0.94 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളാണ് പിടിയിലായത്.

പേരിയ വാഴ്‌പ് മേപ്പുറത്ത് വിപിൻ (26), കാപ്പാട്ടുമല തലക്കോട്ടിൽ വൈശാഖ് (29), തരുവണ കുന്നുമ്മൽ കെപി ഷംനാസ് (26) എന്നിവരാണ് അറസ്‌റ്റിലായത്‌. ഇവർ സഞ്ചരിച്ച ആൾട്ടോ കാറും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. എഎസ്ഐ അനിൽ കുമാർ, എസ്‌സിപിഒമാരായ സനിൽ, രാജേഷ്, സിജോ, സിപിഒമാരായ സനൂപ്, സിജോ, ലിജോ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Most Read: നീറ്റ് പിജി പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യം; ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE