ഭക്ഷ്യധാന്യ കിറ്റ് വിതരണം; 88 ലക്ഷം കുടുംബങ്ങള്‍ക്ക് നാല് മാസം കൂടി വിതരണം ചെയ്യാന്‍ ഉത്തരവ്

By Team Member, Malabar News
Malabarnews_pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാലത്ത് വിതരണം ചെയ്‌ത ഭക്ഷ്യധാന്യ കിറ്റ് അടുത്ത നാല് മാസങ്ങളില്‍ കൂടി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തവണത്തെ ഓണത്തിനും ലോക്ഡൗണ്‍ സമയത്തും സംസ്ഥാനത്ത് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തിരുന്നു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയതായും മുഖ്യമന്ത്രി സൂചിപ്പിച്ചു. സംസ്ഥാനത്തെ 88ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതുവഴി പ്രയോജനം ലഭിക്കുന്നത്. കിറ്റില്‍ എട്ട് ഇനം ഭക്ഷ്യധാന്യങ്ങളാണ് ഉള്‍പ്പെടുത്തുക എന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാന്‍ തീരുമാനിച്ച നൂറ് പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണമെന്നും 88 ലക്ഷം കുടുംബങ്ങള്‍ക്ക് 4 മാസത്തേക്ക് കൂടി ഭക്ഷ്യധാന്യകിറ്റ് മാസം തോറും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ലോക്ഡൗണ്‍ സമയത്ത് ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്ന ദൃഢനിശ്ചയത്തിലാണ് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. മഹാമാരി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളെ താങ്ങി നിര്‍ത്താന്‍ 4 മാസം കൂടി വിതരണം തുടരാന്‍ തീരുമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം ജനങ്ങളുടെ വിഷമഘട്ടത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയെന്നത് അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE