കാസർഗോഡ് ഭക്ഷ്യ വിഷബാധ; കളക്‌ടര്‍ക്ക് റിപ്പോര്‍ട് കൈമാറി

By Syndicated , Malabar News
food-poisoning-in-shawarma
Representational Image
Ajwa Travels

കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കളക്‌ടര്‍ക്ക് കൈമാറി. ഭക്ഷ്യവിഷബാധ തന്നെയാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം ആദ്യഘട്ടത്തില്‍ പങ്കുവെച്ച നിഗമനം. ഇക്കാര്യ തന്നെയാണ് നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും പറയുന്നത്. ശാസ്‌ത്രീയ പരിശോധനയുടെയും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും പരിശോധിച്ചതിന് ശേഷമായിരിക്കും ഭക്ഷ്യസുരക്ഷാ, റവന്യൂ വിഭാഗങ്ങൾ അന്തിമ റിപ്പോർട് സമർപ്പിക്കുക.

അതേസമയം, ഐഡിയല്‍ കൂള്‍ബാര്‍ മാനേജറുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. പടന്ന സ്വദേശി ടി അഹമ്മദാണ് ഇപ്പോൾ പോലീസ് പിടിയിലായത്. ചന്തേര സിഐ പി നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അതേസമയം, ഭക്ഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉള്ളവരുടെ നില തൃപ്‌തികരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Read also: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE